When you hear the words brand, brands, branding- what comes into your mind and runs…
Branding on Food Containers

കേരളത്തിൽ ഇപ്പോൾ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന വിഷയമാണ് ഹോട്ടൽ ഭക്ഷണങ്ങളിൽ നിന്നും ഉണ്ടാകുന്ന വിഷബാധ, മരണം തുടങ്ങിയവ. പലപ്പോഴും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരമില്ലായ്മ ഇതിന് കാരണമാകുന്നുണ്ടെങ്കിലും കൃത്യമല്ലാത്ത ഉപഭോഗം (ഒരുപാട് സമയത്തിന് ശേഷം ഭക്ഷിക്കൽ, ആ ഭക്ഷ്യവസ്തുവിൻ്റെ എക്സ്പയറി സമയം അറിയാതിരിക്കൽ, etc.) ഉപഭോക്താവിന് പ്രശ്നങ്ങൾ സംഭവിപ്പിച്ചേക്കാം. മൊത്തത്തിൽ നോക്കുമ്പോൾ മേല്പറഞ്ഞവ ഒരു ഹോട്ടൽ ബിസിനസിന് സംഭവിപ്പിക്കുന്ന നഷ്ടവും ചെറുതല്ല. പേര്, മാനം, വിശ്വാസ്യത, പണം എന്നിങ്ങനെ പല കാര്യങ്ങളും ഇതിനാൽ ബാധിക്കപ്പെടുന്നു.
അങ്ങനെയെങ്കിൽ ഹോട്ടൽ ഭക്ഷണങ്ങളിലും ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ അതിൻ്റെ എക്സ്പയറി വിവരങ്ങൾ നൽകിയാലോ? വെറുതെ എക്സ്പയറി വിവരങ്ങൾ നൽകുകയല്ല , അതോടൊപ്പം കടയുടെ പേര്, ലോഗോ, FSSAI നമ്പർ, ആകർഷകമായ ചിത്രങ്ങൾ എന്നിവകൂടി നൽകി ഒരു സാധാരണ ഫുഡ് കണ്ടെയിനറിൻ്റെ മൂടിയെപോലും ഒരു ബ്രാൻഡിംഗ് കാർഡ് ആക്കി മാറ്റാവുന്നതാണ് (ഇതോടൊപ്പം നൽകിയിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക). ഒരു ടെംപ്ളേറ്റ് പ്രിൻ്റ് ചെയ്തെടുത്ത ശേഷം വേരിയബിൾ വിവരങ്ങൾ ഒരു മാർക്കർ കൊണ്ട് എഴുതാവുന്നതാണ്. ബൾക്കായി കാർഡുകൾ പ്രിൻ്റ് ചെയ്യാൻ കഴിയാത്തവർക്ക് സാധാരണ മൂടിയുടെ മുകളിൽ സ്റ്റിക്കറായും പതിപ്പിക്കാവുന്നതാണ്.
ഇതിന് പല ഗുണങ്ങളുണ്ട്.
1. Product Authenticity: ആ ഭക്ഷ്യവിഭവം വില്പന നടത്തിയത് ഏത് റെസ്റ്റോറന്റ് ആണെന്ന് കൃത്യമായി മനസ്സിലാക്കാനാവും.
2. Proper details: ഭക്ഷണം ഉണ്ടാക്കിയ തീയതി, സമയം എത്രനേരം വരെ അത് ഉപയോഗിക്കാം എന്നിങ്ങനെയുള്ള വിവരങ്ങൾ ഉപഭോക്താവിന് അറിയാൻ സാധിക്കും.
3. Public visibility: ഭക്ഷണം കഴിച്ചതിനുശേഷം ഈ കണ്ടെയിനറുകൾ എവിടെയെങ്കിലും ഉപേക്ഷിക്കപ്പെടാം. കൃത്യമായ ബ്രാൻഡിംഗ് അതിനുമേൽ നടത്തിയിട്ടുള്ളതുവഴി എവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ടാൽ പോലും ഈ കാർഡുകൾ ആ റസ്റ്റോറൻ്റി നെ മാർക്കറ്റ് ചെയ്തുകൊണ്ടിരിക്കും.
4. Brand Identity: ബൾക്ക് ഓർഡറുകളിലും മറ്റും കഴിക്കുന്നവർക്ക് ആ രുചികരമായ ഭക്ഷണം എവിടെനിന്ന് വാങ്ങിയതാണെന്ന് മനസ്സിലാക്കാൻ സാധിക്കും. അതുവഴി കൂടുതൽ പേരും പെരുമയും സമ്പാദിക്കാം.
5. Accountability & Customer Acquisition: ഒരു ഹോട്ടൽ ഇത് പ്രാവർത്തികമാക്കിയാൽ ഇത് പ്രാവർത്തികമാക്കാത്ത ഹോട്ടലുകളെക്കാൾ വിശ്വാസം നേടിയെടുക്കാൻ അവർക്ക് കഴിയും. ഈ രീതി ഒരിക്കൽ അവലംബിച്ചുകഴിഞ്ഞാൽ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ വിശ്വാസമാർജ്ജിക്കാനും അതുവഴി കൂടുതൽ ഉപഭോക്താക്കളെ നേടാനും കഴിയും.
ഇപ്പറഞ്ഞതിലും കൂടുതൽ ഗുണങ്ങൾ ഇതിനുണ്ട് എങ്കിലും ഏറ്റവും പ്രധാനമായവ മാത്രമേ ഇവിടെ പറയുന്നുള്ളൂ. കേരളത്തിലെ പല പ്രശസ്ത ഹോട്ടലുകളിൽ നിന്നും ഭക്ഷണം പാഴ്‌സൽ വാങ്ങിയിട്ടുണ്ടെങ്കിലും ഒരിടത്തും ഈ രീതി കാണാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഹോട്ടൽ ബിസിനസുകാർ ഈ രീതിയിൽ ഒന്ന് ചിന്തിച്ചാൽ അവർക്കും ഉപഭോക്താക്കൾക്കും ഇത് ഗുണകരമാകുകയേയുള്ളൂ.
ഇത് ഒരു മാർക്കറ്റിംഗ് പോസ്റ്റല്ല, മറിച്ച് ആർക്കുവേണണെമെങ്കിലും അവലംബിക്കാവുന്ന, ജനങ്ങൾക്ക് ഗുണകരമാകുന്ന ഒരു സ്ട്രാറ്റജിയാണ്. പക്ഷേ, ഇത് മാത്രമല്ല ബ്രാൻഡിംഗ്. ഇതും, ഇതോടൊപ്പം മറ്റ് പല മാർഗങ്ങളിലൂടെയും ഏത് മേഖലയിലുമുള്ള നിങ്ങളുടെ പ്രോഡക്ട്/സർവീസ് ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗ്ഗങ്ങൾ ആവിഷ്കരിക്കാൻ സഹായിക്കാൻ ഞങ്ങൾക്ക് കഴിയും.
കൂടുതലറിയാൻ ഞങ്ങളെ കോണ്ടാക്ട് ചെയ്യുക.
+91-9188010636,
info@infothrone.com